KOYILANDY DIARY

The Perfect News Portal

ഗുരുവരാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മൂന്നരക്കോടിയുടെ കെട്ടിടം

അത്തോളി : കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നര കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.

മൂന്നു നിലയിലുള്ള കെട്ടിടം ഒന്‍പത് മാസംകൊണ്ട് പൂര്‍ത്തിയാക്കും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സ്കൂളിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. സ്കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങളുടെ വിതരണം നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു നിര്‍വഹിച്ചു.

പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സി.കെ. രാജന്‍, ക്ഷേമകാര്യ അധ്യക്ഷ വിമല തേറോത്ത്, പി.ടി.എ. പ്രസിഡന്റ് എം.പി. മണി, സ്കൂള്‍ വികസനസമിതി ചെയര്‍മാന്‍ എന്‍.കെ. രാധാകൃഷ്ണന്‍, എന്‍.കെ. നിഷിത് കുമാര്‍, പ്രധാനാധ്യാപകന്‍ ടി.കെ. ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *