KOYILANDY DIARY

The Perfect News Portal

ക്ഷേത്രങ്ങളിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ നിർത്തിവെച്ചു: ഉൽസവങ്ങൾ ചടങ്ങുകളാക്കി മാറ്റും

കൊയിലാണ്ടി: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മുചുകുന്ന് ശ്രീ കോട്ട- കോവിലകം ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷ പരിപാടികൾ നിർത്തിവെച്ചു. വടക്കെ മലബാറിലെ ചിരപുരാതന ക്ഷേത്രമായ കോട്ട – കോവിലകം ക്ഷേത്രം അത്യപൂർവ്വങ്ങളായ ആചാരങ്ങളാൽ പ്രസിദ്ധമാണ്. ജനകീയമായ ക്ഷേത്രോത്സവം ഇതര ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം സർവ്വകക്ഷി യോഗമാണ് ഇത്തവണത്തെ ആഘോഷങ്ങൾ വേണ്ടന്ന് വെച്ചത്. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചയോഗത്തിൽ ദേവസ്വം മാനേജർ കരുണാകരൻ മാസ്റ്റർ, സി.കെ ശ്രീകുമാർ, വി.പി.ഭാസ്കരൻ, എം.പി ശിവാനന്ദൻ, സി.രമേശൻ, കെ.പി.മോഹനൻ, സന്തോഷ്കുന്നുമ്മൽ,  എൻ.എം.പ്രകാശൻ, സുരേഷ് മന്നത്ത്, അശോകൻ മങ്കൂട്ടിൽ രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. 
കൊയിലാണ്ടി: പ്രസിദ്ധമായ പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിലും ഇത്തവണ ഉൽസവ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാവുക. കാർണിവെൽ മറ്റ് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ തീരുമാനിച്ചു. കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവ നടത്തിപ്പിന്റെ കാര്യങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് എക്സിസിക്യൂട്ടീവ്  ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *