KOYILANDY DIARY

The Perfect News Portal

പട്ടം പറത്തുന്നതിനിടെ എട്ടുവയസുകാരന്‍ കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് വീണ് മരിച്ചു

പുനെ: പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് പട്ടം പറത്തുന്നതിനിടെ എട്ടുവയസുകാരന്‍ വീണ് മരിച്ചു. പുണെയിലെ കൊന്‍ഡ്വായില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അറ്റിഖ് ചന്ദ് ഷെയ്ഖാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8.30 നാണ് സംഭവം നടക്കുന്നത്. മരിച്ച അറ്റിഖിന്‍റെ വീടിനടുത്താണ് ഈ കെട്ടിടം. ആറുമാസമായി ഇവിടെ പണി നടന്നിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അറ്റിഖും മൂന്ന് സുഹൃത്തുക്കളും കൂടി രാവിലെ എട്ടുമണിക്ക് പട്ടം പറത്താനായി ഈ കെട്ടിടത്തിലേക്ക് പോയി.

പട്ടം പറത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി അറ്റിഖ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്‍റെ ടെറസില്‍ പല ഭാഗത്തും സുരക്ഷയ്ക്കായുള്ള വേലികള്‍ ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അറ്റിഖിന്‍റെ മാതാപിതാക്കളോട് കാര്യം പറഞ്ഞത്. ഇവരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *