KOYILANDY DIARY

The Perfect News Portal

ന്യൂനപക്ഷ പദവി എടുത്തുമാറ്റാനുളള നീക്കം; എം.എസ്.എസ് വടക്കൻ മേഖല സമ്മേളനം പ്രതിഷേധിച്ചു

കൊയിലാണ്ടി> എം.എസ്.എസ് വടക്കൻ മേഖല സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താഴങ്ങാടി ഇസ്ലാഹി കോംപ്ലക്‌സിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ പദവി എടുക്കാനുളള നീക്കത്തിലും അലിഗഡ്,  ജാമിയമില്ലിയ തുടങ്ങിയ സർവ്വകലാശാലകളിൽ ഇസ്ലാമോഫോബിയ ആരോപിച്ച് ഇടപെടലുകൾ നടത്താനുളള നീക്കത്തിൽ സമ്മേളന ശക്തിയായി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.സിക്കന്തർ, കെ.വി ഉമർഫാറൂഖ്, ബി.എച്ച് ഇബ്രാഹിം, എ.പി ജാബിർ, വി.കെ ബാവ എന്നിവർ സംസാരിച്ചു.