KOYILANDY DIARY

The Perfect News Portal

ബിന്ദുരാജ് അനുസ്മരണം നടത്തി

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലറും, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ടി. ബിന്ദുരാജിന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് പെരുവട്ടൂർമുക്കിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ. പ്രവീൺ കുമാർ, വായനാരി രാമകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഉച്ചയ്ക്ക് താലൂക്കാശുപത്രിയിലെ രോഗികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം അഭിലാഷ് മലയിൽ നിർവ്വഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാസംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.