KOYILANDY DIARY

The Perfect News Portal

നീതു. കെ.ജോസ് മെമ്മോറിയല്‍ പ്രൊഫിഷ്യന്‍സി അവാര്‍ഡിന് കെ.എം. ബിബിന്‍ അര്‍ഹനായി

കോഴിക്കോട്: കോടഞ്ചേരി കോളേജില്‍ നിന്ന് അകാലത്തില്‍ പൊലിഞ്ഞ നീതു. കെ ജോസിന്റെ ഓര്‍മ്മയ്ക്കായി സഹപാഠികളായ കോടഞ്ചേരി കോളജിലെ 2010-13 വര്‍ഷത്തെ ഇക്കണോമിക്സ് വിദ്യാര്‍ത്ഥികള്‍ നല്‍കി വരുന്ന നീതു. കെ.ജോസ് മെമ്മോറിയല്‍ പ്രൊഫിഷ്യന്‍സി അവാര്‍ഡിന് കെ.എം. ബിബിന്‍ അര്‍ഹനായി.

കോടഞ്ചേരി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കെ. മുഹമ്മദ് ബഷീര്‍ അവാര്‍ഡ് വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഒ.സി. കരീം, ഷഹീദ് റംസാന്‍, കെ.പി. ഷബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി അവാര്‍ഡ് നല്‍കിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *