കക്കയം കുടുംബരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം മന്ത്രി കെ മുരളീധരൻ ഒക്ടോബർ 22 ന് നാടിന് സമർപ്പിക്കും
.
കോഴിക്കോട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഒക്ടോബർ 22 ന് രാവിലെ 11 ന് നാടിന് സമർപ്പിക്കും. എം കെ രാഘവൻ എംപി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വി ടി സൂരജ് എംഎൽഎ അധ്യക്ഷത വഹിക്കും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ രണ്ട് ഒ പി മുറികൾ, സ്വീകരണ മുറി, പ്രീ ചെക്കിങ് റൂം, നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, ലാബ്, പൊതുജനരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവെപ്പ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, റാമ്പ്, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. എൻ.എച്ച്.എം ആർഒപി ഫണ്ടും ആർദ്രം മിഷനിലും ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ, വൈസ് പ്രസിഡണ്ട് ബിജു കലാശ്ശേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ ടി സരിത കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്‌സൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.



