KOYILANDY DIARY

The Perfect News Portal

നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ഏരിയാ സമ്മേളന സംഘാടകസമിതി

കൊയിലാണ്ടി: കോഴിക്കോട് ജില്ല  നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു. നവംബർ 24ന് കൊയിലാണ്ടി മേഖലയിലെ കണയങ്കോട് വരകുന്ന് യൂണിറ്റിൽ വി. കെ. വേലായുധൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സംഘാടകസമിതി യോഗം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പി. കെ. ഇസ്മയിൽ അദ്ധ്യക്ഷതവഹിച്ചു. 
സിഐടിയു ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ, എൻ.കെ. ഭാസ്ക്കരൻ, പി. കെ. ഭരതൻ, ടി.വി ദാമോദരൻ, എ. സുധാകരൻ, ഡി. ബിജു, ആർ.കെ. ചന്ദ്രൻ, നഗരസഭ കൌൺസിലർ ബിനില എന്നിവർ സംസാരിച്ചു.  മേഖലാ സെക്രട്ടറി വി. എം. സിറാജ് സ്വാഗതവും, പ്രസിഡണ്ട് പി. കെ. സന്തോഷ് നന്ദിയും പറഞ്ഞു.
സമ്മേളന നടത്തിപ്പിനായി അഡ്വ. കെ. സത്യൻ (ചെയർമാൻ), വി. എം. സിറാജ് (കൺവീനർ), പി. കെ. ഇസ്മയിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി, 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *