KOYILANDY DIARY

The Perfect News Portal

ചകിരി വ്യവസായ തൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി:  കയര്‍ തൊഴിലാളികളുടെ പെന്‍ഷന്‍ വീട്ടില്‍ എത്തിക്കണമെന്ന് ചകിരി വ്യവസായ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഉള്ളൂര്‍ കടവില്‍ നടന്ന സമ്മേളനം കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ.കുഞ്ഞികൃഷ്ണന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി. സെക്രട്ടറി എ.എം.മുത്തോറന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മേപ്പയില്‍ ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കയര്‍ തൊഴിലാളികളുടെ സ്വയംസഹായ സംഘങ്ങളെ അംഗീകരിച്ച് ചകിരി നല്‍കുകയും ഉത്പന്നങ്ങള്‍ കയര്‍ഫെഡ് ഏറ്റെടുക്കുകയും ചെയ്യുക, കൂലി ഉറപ്പ് പദ്ധതിയിലെ കൂലി കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ടി.എം.രവി സ്വാഗതവും ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
 പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പുതിയ ഭാരവാഹികളായി എന്‍.കെ.ഗംഗാധരന്‍ (പ്രസിഡണ്ട്), കെ.ജാനകി, രാമദാസന്‍ മൂടാടി, എം.പി.സ്മിത (വൈസ് പ്രസി.മാര്‍), പി.ബാലകൃഷ്ണന്‍ (സെക്രട്ടറി), കെ.പി.രാജന്‍, ശ്രീജ അരേക്കല്‍താഴ (ജോ.സെക്ര.മാര്‍), മേപ്പയില്‍ ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *