KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട ബസ്സിനു മുകളിൽ മരം മുറിഞ്ഞു വീണു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് മുകളിൽ മരം മുറിഞ്ഞ് വീണ് ഗതാഗതം മതിക്കുറുകളോളം സ്തഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കാലിത്തീറ്റ ഫാക്ടറിക്ക് സമീപം നിർത്തിയിട്ട സ്കൂൾ ബസ്സിൽ മരം മുറിഞ്ഞ് വീഴുകയായിരുന്നു. 110 കെ.വി.ലൈനിൽ തട്ടിയാണ്ബ മരംമുറിഞ്ഞ് ബസ്സിന് മുകളിൽ പതിച്ചത്.

കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റയും അസിസ്റ്റന്റ്‌ ഓഫീസർ കെ. സതീശന്റയും നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻമാരായ പി.കെ.ബാബു ബി.വിജയൻ പി.വിജീഷ്, പ്രശാന്ത്, മുഹമ്മദ് ഗുരുഷാദ്, സത്യൻ, നാരായണൻ, തുടങ്ങിയവരും, പോലീസും, കെ.എസ്.ഇ.ബി.യും ചേർന്ന്‌ മരംമുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *