KOYILANDY DIARY

The Perfect News Portal

നിരോധിത പുകയില ഉല്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് – നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ  റാസിഖ്  എ.കെ.  (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി പോലീസ്  പിടികൂടി.  തിങ്കളാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി വാടക കെട്ടിടത്തിൽ റൂം വാടകക്കെടുത്ത് വിൽപ്പന നടത്തി വരികയായിരുന്നു.
മംഗലാപുരത്ത് നിന്ന് ട്രെയിൻ മാർഗ്ഗം ഹാൻസ് പേക്കറ്റുകൾ കൊയിലാണ്ടിയിൽ എത്തിച്ചാണ്  റൂം കേന്ദ്രീകരിച്ച് വിൽപ്പന നട്തതിയിരുന്നത്. കൊയിലാണ്ടി എസ്. ഐ. സജു എബ്രഹാം, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ  സുനിൽ, ഷിരാജ്‌, അജേഷ്  എന്നിവർ ചേർന്നാണ് പിടികൂടിയത്. സ്‌കൂളുകളിലും, തീരദേശ മേഖലയിലും ലഹരി വസ്തുക്കൾ വിതരണം നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *