KOYILANDY DIARY

The Perfect News Portal

നിപ വൈറസ്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: നിപ വൈറസ് ബാധ വീണ്ടും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍. ജില്ലാ കോടതി സൂപ്രണ്ട് നിപ ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

പത്തുദിവസത്തേക്ക് കോടതി നിര്‍ത്തിവയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടറുടെ ഇടപെടല്‍.

കഴിഞ്ഞ ദിവസം രണ്ടു പേര്‍ നിപ ബാധിച്ച്‌ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ഒരാഴ്ച്ചത്തേക്ക് അവധിയേടുക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *