KOYILANDY DIARY

The Perfect News Portal

നിപ ബാധിച്ച്‌ മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല. മാവൂരിലെ ഇലക്‌ട്രിക് ശ്മശാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. മൃതദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ ആരും വന്നില്ലെന്നും മരിച്ച ആളുടെ ബന്ധുക്കള്‍ പറഞ്ഞു. സംസ്കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *