KOYILANDY DIARY

The Perfect News Portal

നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

കല്‍പ്പറ്റ: പനമരം ലത്തീന്‍ പള്ളിയുടെ വാതിലിനു മുമ്പിലാണ് നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആരോഗ്യവാനായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.അതേസമയം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്ന് ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം അറിയിച്ചു. പൊലീസ് ഡിപാര്‍ട്ട്മെന്റില്‍നിന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.

Leave a Reply

Your email address will not be published. Required fields are marked *