KOYILANDY DIARY

The Perfect News Portal

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊന്ന് വാഷിങ് മെഷിനില്‍ ഒളിപ്പിച്ച അമ്മയെ അറസ്റ്റ് ചെയ്തു

ഗായിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊന്ന് വാഷിങ് മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍ കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് കുറ്റസമ്മതം നടത്തി.

ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് കുഞ്ഞിനെ കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം മുമ്പാണ് ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആണ്‍ കുഞ്ഞിനായി ആഗ്രഹിച്ചിരുന്ന ആരതി ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി പോലീസ് മേധാവി ആകാശ് തോമര്‍ പറഞ്ഞു.

Advertisements

കഴിഞ്ഞ ഞായറാഴ്ചയാണ് ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വാഷിങ് മെഷിനില്‍ ഒളിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണ്മാനില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയിയെന്നുമായിരുന്നു ആരതി ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരതി സമ്മതിച്ചത്.

എന്നാല്‍, പെണ്‍കുഞ്ഞായതിന്റെ പേരില്‍ ആരതിയെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരതിയുടെ ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *