KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 68 കിലോമീറ്ററിന് മുകളില്‍ കാറ്റു വീശാന്‍ ഇടയുണ്ട്.

നിലവില്‍ ശാന്തമായി കാണപ്പെടുന്ന കടല്‍ ഏതു നിമിഷവും പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളത് കൊണ്ട് കടലില്‍ പോകാതെ മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച്‌ കൊല്ലം മുതല്‍ അഴീക്കല്‍ വരെ ഉച്ചഭാഷിണി അറിയിപ്പും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *