KOYILANDY DIARY

The Perfect News Portal

ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ബോംബെന്ന് കരുതി പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ചാരം

വടകര: തോടന്നൂര്‍ ടൗണില്‍ നിന്നും ചെമ്മരത്തൂര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ചാരം. തോടന്നൂര്‍ വെങ്ങാല താഴ വെങ്ങാല പുതിയോട്ടില്‍ ദാസന്റെ ആളൊഴിഞ്ഞ പറമ്പ്‌
വൃത്തിയാക്കുന്നതിനിടയിലാണ് പൂഴി നിറച്ച ബക്കറ്റില്‍ കുഴിച്ചിട്ട നിലയില്‍ നാല് പൈപ്പ് ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും, ബോംബ് സ്ക്വാര്‍ഡും നിര്‍വ്വീര്യമാക്കാന്‍ പോയപ്പോഴാണ് പൈപ്പിനുള്ളില്‍ ചാരം നിറച്ചതാണെന്ന് മനസ്സിലായത്. കഴിഞ്ഞ ദിവസം തോടന്നൂരില്‍ ലീഗ്, സിപിഎം ഓഫീസുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസും ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *