KOYILANDY DIARY

The Perfect News Portal

നല്ല ഭക്ഷണവും കുടിക്കാന്‍ ശുദ്ധജലവും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

മുക്കം: കഴിക്കാന്‍ നല്ല ഭക്ഷണവും കുടിക്കാന്‍ ശുദ്ധജലവും ആവശ്യപ്പെട്ട് കെ.എം സി .ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം ഗുണനിലവാരം കുറഞ്ഞതും വെള്ളം കുടിക്കാന്‍ കൊള്ളാത്തതുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച പരാതി അധികൃതരോട് പലവട്ടം ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നും സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളില്‍ നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഭക്ഷണവും വെള്ളവും ഗുണനിലവാരം പാലിക്കുന്നതാവണമെന്നാവശ്യപ്പെട്ട് ചൊവാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

ബുധനാഴ്ച എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച്‌ നടത്തി. കെ.എം സി .ടി മാനേജ്മന്റിന്റെ കീഴിലുള്ള നഴ്സിങ് കോളേജില്‍ ഇതേ ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് സൗകര്യങ്ങളൊരുക്കാന്‍ പത്തു ദിവസത്തേക്ക് സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *