KOYILANDY DIARY

The Perfect News Portal

താ​മ​ര​ശേ​രി​ക്ക​ടുത്ത് കയ്യേ​ലി​ക്ക​ലില്‍ വീടി​നു​നേരെ സ്ഫോടക വസ്തു എറി​ഞ്ഞു

താമ​ര​ശേരി: താ​മ​ര​ശേ​രി​ക്ക​ടുത്ത് കയ്യേ​ലി​ക്ക​ലില്‍ വീടി​നു​നേരെ സ്ഫോടക വസ്തു എറി​ഞ്ഞു. കയ്യേ​ലി​ക്കല്‍ അശോ​കന്റെ വീടിനു നേരെ​യാണ് ബുധ​നാഴ്ച പുലര്‍ച്ചെ രണ്ട് മണി​യോ​ടെ സ്ഫോടക വസ്തു എറി​ഞ്ഞ​ത്. ​ സ്ഫോട​ന​ത്തില്‍ വീടിന്റെ മുന്‍ഭാ​ഗത്തെ വാതി​ലിന്റെ അടി​ഭാഗവും ഷോക്കേ​സു​ക​ളുടെ ചില്ലു​കളും തകര്‍ന്നു.

കഴിഞ്ഞ മാസം കയ്യേ​ലി​ക്ക​ലില്‍ സി.പി.എം പ്ര​വര്‍​ത്തകന്റെ പെട്ടി​ക്കട കത്തി​ച്ച​തിന്റെ തൊട്ട​ടു​ത്തുള്ള വീട്ടി​ലാണ് സ്ഫോടക വസ്തു എറിഞ്ഞത്. വടക​ര​യില്‍ നിന്ന് ബോംബ് സ്ക്വാഡ് സ്ഥല​ത്തെത്തി തെളി​വു​കള്‍ ശേഖ​രി​ച്ചു. താമ​ര​ശേരി പൊലീസ് കേസ്സെ​ടുത്ത് അന്വേ​ഷണം നട​ത്തി​വ​രു​ന്നു. പൊലീ​സ് സംഭവ സ്ഥലത്ത് ക്യാമ്പ്‌ ചെയ്യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *