KOYILANDY DIARY

The Perfect News Portal

നമ്പ്രത്ത്കരയില്‍ പെണ്‍കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

കൊയിലാണ്ടി: നമ്പ്രത്ത്കരയില്‍ പെണ്‍കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് കാലത്തോടെയാണ് സംഭവം. നമ്പ്രത്ത്കര കല്ലില്‍ കുഞ്ഞിരാമന്റെ മകൾ സൂര്യ (19) യാണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആള്‍മറയില്ലാത്ത കിണറില്‍ വെള്ളം കോരുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്. സംഭവത്തില് കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *