KOYILANDY DIARY

The Perfect News Portal

നടേരി – സുരക്ഷാ പെയിൻ & പാലിയേറ്റീവ് ഹോം കെയർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നടേരി – സുരക്ഷാ പെയിൻ & പാലിയേറ്റീവ് ഹോം കെയർ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നടേരി മേഖലാ സുരക്ഷാ പെയിൻ & പാലിയേറ്റീവ് സന്നദ്ധ സേനയുടെ ഹോം കെയർ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും, വാഹനത്തിന്റെ ഫ്ലാഗ് ഓഫും കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. എളയടത്ത് മുക്കിലെ സുരക്ഷാ ഓഫീസ് പരിസരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടു നടന്ന പരിപാടിയിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് നടേരി മേഖല ചെയർമാൻ എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ആർ.കെ. അനിൽകുമാർ, എ.കെ.ബാലൻ, ആർ. കെ.കുമാരൻ, എൻ.എസ്. സീന എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പത്മേഷ് കെ. എൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *