KOYILANDY DIARY.COM

The Perfect News Portal

നടന്മാര്‍ മുങ്ങിമരിച്ച സംഭവം; മാസ്തി ഗുഡിയുടെ ട്രെയിലര്‍ പുറത്ത്!

സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ സിനിമയുടെ ക്ളൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

അനിലിനും ഉദയ്യ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. രാമ നഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ നിന്നു വില്ലന്മാരായ അനിലും ഉദയ്യും എടുത്തുചാടുന്നതായിരുന്നു രംഗം.

എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. ഇവര്‍ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!