KOYILANDY DIARY

The Perfect News Portal

ജെല്ലിക്കെട്ട് നിരോധനം; തമിഴരെ പിന്തുണച്ച്‌ നടന്‍ മമ്മൂട്ടി

തിരുവനന്തപുരം : ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭത്തില്‍ തമിഴരെ പിന്തുണച്ച്‌ നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗ നിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’

Leave a Reply

Your email address will not be published. Required fields are marked *