KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്സിന് മുന്നിലുള്ള പൂമരം ആണ് ഇന്ന് (രാവിലെ 10 മണിയോടെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും ആയി പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷ സേനയെത്തി ഒരു മണിക്കൂറോളം എടുത്തു മരം മുറിച്ചു മാറ്റി. 

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി. കെ പ്രമോദിന്റെ നേതൃത്വത്തിൽ ഗ്രേഡ്: അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, നിധി പ്രസാദ് ഇ. എം. സജിത്ത്, അരുൺ ഹോം ഗാർഡ് സോമകുമാർ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *