KOYILANDY DIARY

The Perfect News Portal

ദളിത് വിദ്യാര്‍ത്ഥിയെ മർദ്ദിച്ച സംഭവം: ബി.ഡി.ജെ.എസ് നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു

കോഴിക്കോട് : പ്ലസ് ടു ദളിത് വിദ്യാര്‍ത്ഥിയായ അജയനെ ക്രൂരമായി മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ട് ബി.ഡി.ജെ.എസ് നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.

ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍, വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ പുത്തൂര്‍മഠം, ട്രഷറര്‍ സതീഷ് കുറ്റിയില്‍, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി. മാങ്കാവ്, മണ്ഡലം സെക്രട്ടറി രാജീവ് കോവൂര്‍, ഷനോജ് പിളിയോടത്ത്, പ്രഭാകരന്‍ നെടുമുറി, രഞ്ജിത്ത് കല്ലായി, കെ.വി ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *