KOYILANDY DIARY

The Perfect News Portal

ത്രിവേണി സൂപ്പർ മാർക്കറ്റിൽ സ്റ്റുഡൻ്റ്സ് മാർക്കറ്റ് ആരംഭിച്ചു

കൊയിലാണ്ടി: ത്രിവേണി സൂപ്പർ മാർക്കറ്റിൽ സ്റ്റുഡൻ്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പൊതുമാർക്കറ്റിനെ അപേക്ഷിച്ച് വൻ വിലക്കുറവിൽ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും കുട, ഷൂ തുടങ്ങിയവയും ലഭിക്കുന്നു. രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നത്.

നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജിലപറവക്കൊടി ഉദ്ഘാടനവും, നഗരസഭ കൌൺസിലർ എ. ലളിത ആദ്യ വില്പനയും നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ സുധീർദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജർ കെ.സി. സായൂഖ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *