KOYILANDY DIARY

The Perfect News Portal

തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ ബ​സിന് പി​റ​കി​ല്‍ ബസിടിച്ച്‌ 30 പേ​ര്‍​ക്കു പ​രി​ക്ക്

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ ബ​സി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സി​ടി​ച്ച് മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. മു​ക്കം അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​ൽ 58 പി 2204 ​ന​മ്പ​ർ സൂ​ര്യ​ദോ​യ ബ​സി​നു പി​റ​കി​ൽ, മാ​വൂ​ർ​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന കെ​എ​ൽ 57 ബി 7059 ​ന​മ്പ​ർ പാ​ല​ക്ക​ട​വ​ത്ത് ബ​സ് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൂ​ര്യോ​ദ​യ ബ​സി​ന്‍റെ പി​റ​കു​വ​ശ​വും പാ​ല​ക്ക​ട​വ​ത്ത് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. പി​റ​കി​ലെ ബ​സി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റവരി​ൽ പ​തി​മൂ​ന്ന് പേ​രെ‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. മ​റ്റു​ള്ള​വ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *