KOYILANDY DIARY

The Perfect News Portal

ഉഷ സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ജൂൺ 15-ന്

ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ അത്‌ലറ്റ്‌സില്‍ എട്ടരക്കോടി രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക് ജൂൺ 15-ന് മൂന്നുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കായിക യുവജനക്ഷേമവകുപ്പ് മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിക്കും.

മന്ത്രി എ.സി. മൊയ്തീന്‍, എം.പി.മാരായ എം.കെ. രാഘവന്‍, സുരേഷ് ഗോപി, എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, ഒ. രാജഗോപല്‍, പി.ടി. ഉഷ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, എ.സി. ബൈജു, പി. ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *