KOYILANDY DIARY

The Perfect News Portal

തൊഴിൽ സ്ഥലങ്ങളിൽ യുവതീ സുരക്ഷ: പ്രധാനമന്ത്രിക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മെയില്‍ അയക്കും

കോഴിക്കോട്: തൊഴിലിടങ്ങളില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22ന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയക്കും.സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

പൂനെ ഇന്‍ഫോസിസ് ക്യാംപസില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിനി രസീലയുടെ വീട് സന്ദര്‍ശിച്ച്‌ കുംബാംഗങ്ങളോട് സംസാരിച്ചതില്‍ ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നും ഐടി മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളും തൊഴില്‍ സുരക്ഷയില്ലായ്മയും ഞെട്ടിക്കുന്നതാണെന്നും ഇത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി അനിവാര്യമാണെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു.

പ്രതിഷേധ മെയിലില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവതീ-യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *