KOYILANDY DIARY

The Perfect News Portal

തൊഴിൽ നിയമ കോഡുകൾ, കാർഷിക ബിൽ എന്നിവ പിൻവലിക്കുക

കൊയിലാണ്ടി: തൊഴിൽ നിയമ കോഡുകൾ, കാർഷിക ബിൽ എന്നിവ പിൻവലിക്കുക. ഓരോ കുടുംബത്തിനും 10 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക, ഓരോ കുടുംബത്തിനും മാസം 7500 രൂപ വിതരണം ചെയ്യുക, കർഷക സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ദേശീയ പക്ഷോഭത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോസ്റ്റ് ആഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.

അഡ്വ: സുനിൽ എസ്. സുനിൽ മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു – CITU ഏരിയാ പ്രസിഡൻറ് എം .പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു, ടി.കെ. ചന്ദ്രൻ, എ. സോമശേഖരൻ, സി.എം. സുനിലേശൻ, എം. ബാലകൃഷ്ണൻ, (സി.ഐ.ടി.യു), കെ. സന്തോഷ്, പി.കെ. സുധാകരൻ -(എ.ഐ.ടി.യു.സി), കെ.റാഫി – (എസ്.ടി.യു), എന്നിവർ അഭിവാദ്യം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *