KOYILANDY DIARY

The Perfect News Portal

പ്രകൃതി വിരുദ്ധ പീഢനം പ്രതിയെ റിമാൻഡ് ചെയ്തു

കൊയിലാണ്ടി: : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയമാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം കൊയിലാണ്ടി പോലീസ്  അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസേത്തേക്ക് റിമാന്‍റ് ചെയ്തു. നന്തിസ്വദേശി കാഞ്ഞിരകുറ്റി മുസ്തഫയാണ് റിമാന്റിലായത്, കല്ല്യാണ വീടുകളിലെ പാചകക്കാരനായിരുന്നു പ്രതി,

പലതവണയായി ഇയാൾ ഇത്തരം പ്രര്‍ത്തനം നടത്തിയതായി പരാതിയുണ്ടായിരുന്നു. കേസില്‍ പ്രതിയാവുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു. പൊരിച്ച കോഴിയും, ഷവര്‍മ്മയും, കാശും ഒക്കെ കൊടുത്താണ് ഇയാൾ കുട്ടികളെ പ്രലോഭിപ്പിയ്ക്കുന്നത്. മുസ്തഫക്ക് രണ്ട് ഭാര്യമാരുണ്ട്. കൊയിലാണ്ടി പോലീസ് സബ്ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *