KOYILANDY DIARY

The Perfect News Portal

തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ തീപിടുത്തം ആശങ്കയ്ക്കിടയാക്കി. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നത്.

ഉടന്‍ ഫയര്‍ ഫോഴ്‌സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ ആശുപത്രി മുഴുവന്‍ പുക പടര്‍ന്നു. ഇതു മുലം രോഗികള്‍ക്ക് ശ്വാസം മുട്ടലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെ 130 രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *