KOYILANDY DIARY

The Perfect News Portal

തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ് കൌശിഗന്‍ 144 പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ തൃശൂരിലെ മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *