KOYILANDY DIARY

The Perfect News Portal

തുറസ്സായ സ്ഥലത്ത് മാലിന്യം ഒഴുക്കിവിട്ടത് ജനം തടഞ്ഞു

കൊയിലാണ്ടി; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
തുടര്‍ന്ന് ഹോട്ടലുടമ ജെ.സി.ബി.വരുത്തി മാലിന്യക്കുഴികള്‍ മൂടുകയും രണ്ട് ദിവസത്തിനകം മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ നല്‍കുകയും ചെയ്തു.ഈ പ്രദേശത്ത് നേരത്തെ എലിപ്പനി പടര്‍ന്ന് പിടിച്ചത് ഏറെ ആശങ്കയുളവാക്കിയിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ബ്ലോക്ക് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, പഞ്ചായത്തംഗം സബിത മേലാത്തൂര്‍, സി.എം.രാധാകൃഷ്ണന്‍, ജനാര്‍ദ്ദനന്‍ കുന്നത്ത്, ബാലകൃഷ്ണന്‍, രാജന്‍ മേലാത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *