KOYILANDY DIARY

The Perfect News Portal

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും

https://youtu.be/8TyjCgYVb-Y

കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി ഉത്സവ നഗരിയില്‍ ഒരുക്കം പൂര്‍ത്തിയായി.

മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നെയ്യാട്ടം ഇന്ന് അര്‍ധ രാത്രിയോടെ നടക്കും. പെരുമാള്‍ വിഗ്രഹത്തില്‍ അഭിഷേകം നടത്തുന്നതിന് നെയ്യമൃത് കുംഭങ്ങളുമായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വ്രതക്കാര്‍ കൊട്ടിയൂരിലെത്തിത്തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വയനാട് മുതിരേരി ക്ഷേത്രത്തില്‍നിന്ന് വാളെഴുന്നള്ളത്ത് ഇന്ന് വൈകീട്ട് ആറുമണിയോടെ ഇക്കരെ കൊട്ടിയൂരിലെത്തും.

Advertisements

മണിത്തറയിലെ ചോതിവിളക്കുകളില്‍ തിരിതെളിയുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വില്ലിപ്പാലന്‍ കുറുപ്പി​ന്റെയും തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യമൃത് കുംഭങ്ങളാണ് ആദ്യമായി അഭിഷേകം നടത്തുക. നെയ്യാട്ടചടങ്ങുകള്‍ക്ക് ഉഷകാമ്ബ്രം നമ്പൂതിരി കാര്‍മികത്വം വഹിക്കും. ബുധനാഴ്ച മണത്തണ കരിമ്പന ഗോപുരത്തില്‍നിന്ന് കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും.

ഭണ്ഡാരഘോഷയാത്ര ഉത്സവനഗരിയിലെത്തിയ ശേഷമെ സ്ത്രീകള്‍ക്ക് ഉത്സവനഗരിയില്‍ പ്രവേശനമുള്ളൂ. വൈശാഖ മഹോത്സവത്തിനെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *