KOYILANDY DIARY

The Perfect News Portal

തുടര്‍വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട്: ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളേജും, ബേബി മെമ്മോറിയല്‍ ആസ്​പത്രിയുടെ തീവ്രപരിചരണ വിഭാഗവും ചേര്‍ന്ന് രണ്ടു ദിവസത്തെ തുടര്‍ വിദ്യാഭ്യാസ ശില്പശാല (ശനിയാഴ്ചയും ഞായറാഴ്ചയും) സംഘടിപ്പിക്കുന്നു. തീവ്രപരിചരണ,വിഭാഗത്തിലെ ഡോക്ടര്‍മാരും, നഴ്‌സിങ് വിദഗ്ധരും ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. നൂതനസാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കും. പ്രായോഗിക പരിശീലനം നല്‍കിയാണ് ശില്പശാല നടത്തുക. ബേബി മെമ്മോറിയല്‍ ആശു​പത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സോമന്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *