KOYILANDY DIARY

The Perfect News Portal

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങിയവയില്‍ നി​ന്ന് യു​വ​ത​യെ മോ​ചി​പ്പി​ക്കാ​ന്‍ വി​മു​ക്തി വ​രു​ന്നു

കോ​ഴി​ക്കോ​ട്: മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങിയവയില്‍ നി​ന്ന് യു​വ​ജ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന വി​മു​ക്തി പ​ദ്ധ​തി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ന​ട​പ്പാ​ക്കു​ന്നു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ചെ​യ​ര്‍​മാ​നും, സെ​ക്ര​ട്ട​റി മൃ​ണ്‍​മ​യി ജോ​ഷി ക​ണ്‍​വീ​ന​റു​മാ​യ ന​ഗ​ര​സ​ഭാ​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ല്‍ മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ല്‍ എ​ക്സൈ​സ് മ​ന്ത്രി ടി.​കെ.​രാ​മ​കൃ​ഷ്ണ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ചേ​ര്‍​ന്ന പ്ര​ത്യേ​ക ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ എ​ക്സൈ​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എം.​ജെ.​ജോ​സ​ഫ് സം​ബ​ന്ധി​ച്ചു.

കേ​ര​ള​ത്തെ ല​ഹ​രി​വി​മു​ക്ത​മാ​ക്കാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്കരിച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന വി​മു​ക്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​തി​നാ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന “വി​മു​ക്തി’ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ എ​ണ്ണാ​യി​രം പേ​ര്‍ പ​ങ്കെ​ടു​ത്തു. ല​ഹ​രി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നും വ​ന്‍ പ്രോ​ത്​സാ​ഹ​നം ല​ഭി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​പ​രി​ധി​യി​ലെ 75 വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. എ​ഴു പേ​ര​ട​ങ്ങു​ന്ന​താ​ണ് ക​മ്മി​റ്റി. ല​ഹ​രി വി​ല്‍​ക്കു​ന്ന​വ​രെ​യും പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും സം​ബ​ന്ധി​ച്ച്‌ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ഭ​യാ​ന​ക​മാം വി​ധം ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Advertisements

മ​ദ്യ​ത്തി​നു പു​റ​മെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും യു​വാ​ക്ക​ളും വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ വി​മു​ക്തി പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *