KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് 2 പേരെ അഞ്ചംഗസംഘം വെട്ടി വീഴ്ത്തി

തിരുവനന്തപുരം: തിരുവന്തപുരം വെള്ളറടയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ അഞ്ജാതരായ അഞ്ചംഗസംഘം വെട്ടിവീഴ്ത്തി. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47), പാട്ടംതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (45) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തിയത്.

തിങ്കളാഴ്ച രാത്രി പത്തോടെ പാട്ടം തലയ്ക്കലിനു സമീപമായിരുന്നു ആക്രമണം. വെള്ളറടയില്‍ ഫ്രൂട്ട്സ് സ്റ്റാള്‍ നടത്തുന്ന ജയകുമാര്‍ കടയടച്ച്‌ ബന്ധുവായ അനില്‍കുമാറുമായി ബൈക്കില്‍ പോകവെ രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം കമ്പിപ്പാരക്കൊണ്ട് അടിച്ചു വീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ രണ്ടുപേരെയും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയകുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ആക്രമണത്തിന് ഇരയായവരുടെ മൊഴിയെടുത്തു. ചെമ്ബൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതാണ് പോലീസിനു ലഭിച്ചമൊഴി.

Leave a Reply

Your email address will not be published. Required fields are marked *