KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും പ്രശസ്ത ചലചിത്ര താരം കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കലാപ്രതിഭകളായ വിദ്യാര്‍ഥികള്‍, ദേശീയ മത്സരങ്ങളുള്‍പ്പെടെ പങ്കെുത്ത വിദ്യാര്‍ഥികളുടെ പരിശീലകര്‍, വിവിധ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ചവര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എം.വേലായുധന്‍, ഗ്രാമപഞ്ചായത്തംഗം ടി.കെ.ഗീത, പി.ടി.എ.പ്രസിഡണ്ട് എന്‍.വി.രജീഷ്, മാനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പല്‍ ടി.കെ.ഷെറീന, പ്രധാനാധ്യാപിക ടി.കെ.മോഹനാംബിക, പി.കെ.അനീഷ്, കെ.മഹേഷ് കുമാര്‍, കെ.ദീപു എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *