KOYILANDY DIARY

The Perfect News Portal

തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ തീപിടിത്തം

കണ്ണൂര്‍: തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്‌ ലൂര്‍ദ്ദ് ആശുപത്രി എന്നിവിടേക്കാണ് രോഗികളെ മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *