KOYILANDY DIARY

The Perfect News Portal

തലശ്ശേരി ബോംബേറ്: 12 ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍> തലശ്ശേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സിപി ഐ എം സംഘടിപ്പിച്ച കെ പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

ആക്രമണത്തില്‍  സിപിഐ എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്ലാലിന് പരിക്കേറ്റിരുന്നു.  സമ്മേളനത്തിന്റെ ബോര്‍ഡും മറ്റും നേരത്തെ ആര്‍എസ്എസുകാര്‍ കരിഓയിലൊഴിച്ച് നശിപ്പിച്ചിരുന്നു.കൂടാതെ ഇന്ന് രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയും പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *