KOYILANDY DIARY

The Perfect News Portal

തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണം

തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നും കോഴിക്കോട് നിന്നും പുറക്കാട്ടിരി പുതുക്കാട്ട് കടവിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന് കീഴില്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുതുക്കാട്ട് കടവ് പ്രദേശത്ത് രൂപീകരിച്ച എസ്, എന്‍.ഡി.പി യോഗം ശാഖയുടെ പൊതുയോഗം ആവശ്യപ്പെട്ടു.

ശാഖയുടെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.കെ. സുനില്‍ ചാലക്കുടി നിര്‍വ്വഹിച്ചു. പി.കെ. ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് ടി. ഷനൂബ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി സി. സുധീഷ് സംഘടനാ സന്ദേശം നല്‍കി. യോഗം ഡയറക്ടര്‍ കെ. ബിനുകുമാര്‍, ലീലാവി മലേശന്‍, പി.കെ. ശ്രീലത, പി.ഒ.
ഷിബു, സുജ നിത്യാനന്ദന്‍, ശാലിനി, കക്കുഴിപ്പാലം, പി.കെ. വിമലേശന്‍ എന്നിവര്‍ സംസാരിച്ചു . ഷിജിത് എന്‍.എം. സ്വാഗതവും വിഗീഷ് യു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സജിത് എന്‍.എം (പ്രസിഡന്റ്) അനീഷ് ബാബു (വൈസ് പ്രസിഡന്റ്) വിഗീഷ്. യു (സെക്രട്ടറി) രമേശ് .വി (യൂണിയന്‍ പ്രതിനിധി)എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *