കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന് എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 27 ഓളം മുന്‍ സൈനികരുടെ കൂട്ടായ്മയിലാണ് തരിശുപാടത്ത് നെല്‍കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അസന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു .
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി കൃഷ്ണാനന്ദന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ ബാലന്, വാര്‍ഡ് മെമ്പര്‍ പി ആര് സാവിത്രി, എംജി നാരായണന് നായര്‍, തണ്ടോറ ഉമ്മര്‍, എന്‍ പി നാരായണന്, സി കെ ബാലകൃഷ്ണന്, തണ്ടോറസൂപ്പി, ബാലകൃഷ്ണന് പൊയില്‍കണ്ടി, മേജര്‍ കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു .
എന്‍ ബാബുരാജ് സ്വാഗതവും എം ജി ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു. കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ നാല് ഏക്കര്‍ സ്ഥലത്താണ് നെല്ല് വാഴ എന്നിവ കൃഷി ചെയ്തത്.