KOYILANDY DIARY

The Perfect News Portal

ജൈവവൈവിദ്യ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോതമംഗലം ഗവ.എല്‍.പി. സ്‌കൂളില്‍ ജൈവവൈവിദ്യ പാര്‍ക്ക് ഒരുക്കി. എസ്.എസ്.എ. ഫണ്ടില്‍ ഒരുക്കിയ പാര്‍ക്ക് കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാംഗം എസ്.കെ. വിനോദ്, ബി.പി.ഒ. എം.ജി ബല്‍രാജ്, കെ.പി.രാജേഷ്, എ,കെ. അനില്‍ കുമാര്‍, എന്‍.കെ. ഹരീഷ്, പി.കെ. രവിത എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.കെ.ഇന്ദിര സ്വാഗതവും കെ. മായന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓര്‍ത്തോളജിസ്റ്റ് സി.കെ.മുജീബ് ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *