KOYILANDY DIARY

The Perfect News Portal

ജനജാഗ്രതായാത്രക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനജാഗ്രതായാത്ര ശനിയാഴ്ച തുടങ്ങും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

കോടിയേരി നയിക്കുന്ന ജാഥയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളായിരിക്കും. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ എ വിജയരാഘവന്‍ (സിപിഐ എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), പി എം മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവര്‍ അംഗങ്ങളായിരിക്കും.

ഉദ്ഘാടന പരിപാടിയില്‍ തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, ടി പി പീതാംബരന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജി സുഗുണന്‍ എന്നിവര്‍ പങ്കെടുക്കും. മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, പ്രൊഫ. അബ്ദുള്‍ വഹാബ്, എം കെ കണ്ണന്‍ എന്നിവരും പങ്കെടുക്കും. ജനജാഗ്രതായാത്ര വിജയിപ്പിക്കാന്‍ എല്ലാ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *