KOYILANDY DIARY

The Perfect News Portal

ജില്ലാതല ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ്: തിരുവങ്ങൂര്‍ ജേതാക്കള്‍

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്.എസ് ഓവറോള്‍ കിരീടവും സബ് ജൂനി
യറര്‍ കിരീടവും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്. മത്സരങ്ങളില്‍ ഫാത്തിമ, ഗംഗ, ആദിത്യ, അഭിനവ്, സെയ്ത് അബ്ദുള്‍നാഫി, ഹസ്‌നാദ്, അഭിനന്ദ്, ആദില്‍, തസ്‌നീം, അദിനാന്‍, ഫിന്‍സര്‍, ഫിദാദ്, ഷാമില്‍, റഹ്ദില്‍ റഷീദ്, നബീല്‍, മുഹമ്മദ് ഹിഷാം, സായൂജ്, നന്ദന രാജീവ്, ഐശ്വര്യരാജ് എന്നിവര്‍ ഗോള്‍ഡ് മെഡലുകളും നവ്യ, അനാമിക, ശ്രീലക്ഷ്മി, അവിനാഷ്, അദ്വൈത്, ഫാസില്‍ എന്നിവര്‍ വെള്ളി മെഡലുകളും കരസ്ഥമാക്കി.

ജില്ലയിലെ പ്രമുഖ ബോക്‌സിങ്ങ് പരിശീലകനായ തൗഫീര്‍ കാപ്പാടിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *