KOYILANDY DIARY

The Perfect News Portal

ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പ്: മുക്കം യങ് ടൈഗേഴ്സ് ജേതാക്കള്‍

മുക്കം: യങ് ടൈഗേഴ്സ് ജൂഡോ ക്ലബ് ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 36ാമത് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 26 ഗോള്‍ഡ് മെഡല്‍ നേടി മുക്കം യങ് ടൈഗേഴ്സ് ജൂഡോ ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 17 ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ഇംപാക്റ്റ് ജൂഡോ ക്ലബ്ബ് പയ്യോളി രണ്ടാം സ്ഥാനവും 8 ഗോള്‍ഡ് മെഡല്‍നേടി ഡ്രാഗണ്‍ ക്ലബ്ബ് കുറ്റ്യാടി മൂന്നാസ്ഥാനവും നേടി.

മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി. മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷന്‍ സെക്രട്ടറി ജോയി വര്‍ഗീസ് മുഖ്യാതിഥിയായി. ജില്ലാ സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രേമന്‍ തറവട്ടത്ത്, ജില്ലാ ജൂഡോ അസോസിയേഷന്‍ സെക്രട്ടറി സി.റഫീഖ്, ജയേഷ് സ്രാമ്ബിക്കല്‍, കെ.എ.ഫഹദ്, എം.കെ ചന്ദ്രന്‍, സുനില്‍ കുമാര്‍, ഇജാസ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

നാഷണല്‍ ജൂഡോ ജേതാവ് ജിതിന്‍ കുമാറിനെയും, കോച്ച്‌ ജോയി വര്‍ഗീസിനെയും ആദരിച്ചു. ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് കോച്ചായി കെ.എ ഫഹദിനേയും, ബെസ്റ്റ് ടീം മാനേജരായി ഇജാസ് അഹമ്മദിനേയും തെരെഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *