KOYILANDY DIARY

The Perfect News Portal

ജസ്നക്കായുള്ള അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധ ജാഥ

കോട്ടയം: കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നക്കായുള്ള അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധ ജാഥ. സെന്‍റ് ഡൊമിനിക്സ് കോളേജ് വിദ്യാര്‍ത്ഥി ജസ്നയെ 40 ദിവസം മുമ്ബാണ് കാണാതായത്. ബികോം വിദ്യാര്‍ത്ഥി ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ജസ്ന എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധ ധര്‍ണ്ണ മൗന ജാഥ എന്നിവയില്‍ നിരവധിപേരാണ് പങ്കെടുത്തത്. മനുഷ്യാവകാശകമ്മിഷന് നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പ് ശേഖരണവും നടത്തി. മാര്‍ച്ച്‌ 22 ന് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും മുണ്ടക്കയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതായി. പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *