KOYILANDY DIARY

The Perfect News Portal

ത്രിമൂർത്തി സംഗീതോത്സവം 4,5,6, തിയ്യതികളിൽ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സംഗീത ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ 4,5,6, തിയ്യതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോത്സവം കഥകളി ഗായകൻ കലാമണ്ഡലം സുബ്രഫണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബാലൻ അമ്പാടി അധ്യക്ഷനാകും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വിശിഷ്ടാതിഥിയാകും.

5-ന് നടക്കുന്ന സംഗീതോത്സവം ഹരിപ്പാട് കെ.പി.എൻ.പിള്ള ഉദ്ഘാടനം ചെയ്യും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷനാകും. വൈകീട്ട് 6ന് മാസ്റ്റർ നാരായണൻ നയിക്കുന്ന സംഗീത കച്ചേരി അരങ്ങേറും.

6-ന് കാലത്ത് 8 -ന് അശോകൻ തലക്കുളത്തൂർ അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയോടെ സംഗീതോത്സവം തുടരും. തുടർന്ന് നടക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തിൽ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസ്, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, വി.ആർ.ദിലീപ് കുമാർ, കെ.വി.എസ്.ബാബു എന്നിവർ സംബന്ധിക്കും. വൈകീട്ട് 5.30ന് ശ്രുതി സാഗർ ചെന്നൈനയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറും.

Advertisements

വാർത്താ സമ്മേളനത്തിൽ രാജൻ പൊയിൽക്കാവ്, കലാനിലയം ഹരി, രാരങ്കണ്ടി ബാലകൃഷ്ണൻ, കെ.കെ.ഹരിപ്രസാദ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *