KOYILANDY DIARY

The Perfect News Portal

ജനശ്രീ നേതൃത്വത്തിൽ ശില്പശാല നടത്തി

കൊയിലാണ്ടി.അർഹതപ്പെട്ട മുഴുവൻ കാർഡുടമകൾക്കും റേഷൻ വിതരണം കുറ്റമറ്റരീതിയിൽ നടത്തണമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ സഭ സംഘടിപ്പിച്ച ശില്പശാല ആവശ്യപ്പെട്ടു.ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സുനിൽ കൊളക്കാട്, ബാബു കുനിയിൽ എന്നിവർ ക്ലാസ്സെടുത്തു. മണ്ഡലം ചെയർമാൻ യു. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.സുന്ദരൻ, മനോജ് പയറ്റുവളപ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *